തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി പടരുന്നു. ഇതിന് കാരണമാകുന്നത് കോക്‌സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ വിശകലനത്തിലാണ് സ്ഥിരീകരണം.
എന്ററോ വൈറസ് വിഭാഗത്തില്‍ വരുന്നതാണ് കോക്‌സാകി. ഇതിന്റെ എ-6, എ-16 വകഭേദങ്ങളാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയത്.
മിക്ക ജില്ലകളിലും, കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും തക്കാളിപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. താരതമ്യേന ഗുരുതരമല്ലാത്ത രോഗമാണ് തക്കാളിപ്പനി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v