കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പായ പാലക്കാട്ടെ ചിന്തന്‍ ശിബിറിനിടെ പീഡന ശ്രമം നടന്നുവെന്ന പരാതി ഏതെങ്കിലും പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ പൊലീസിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ല. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയര്‍ന്ന പീഡന പരാതി പൊലീസിന് കൈമാറാത്തതില്‍ പ്രതിഷേധം ശക്തമാണ്. പരാതിയില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.
ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിനിടെ തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായര്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.