വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി: എന്‍ഐഎ തെളിവുകള്‍ കൈമാറി; മകള്‍ വഴി മുഖ്യമന്ത്രിയിലേക്കോ?...

വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി: എന്‍ഐഎ തെളിവുകള്‍ കൈമാറി; മകള്‍ വഴി മുഖ്യമന്ത്രിയിലേക്കോ?...

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ.ഡി വ്യക്തമാക്കുന്നു. 164 പ്രകാരം സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.

നിലവില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ.ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്ട്രേറ്റിന് 164 പ്രകാരം സ്വപ്ന നല്‍കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ.ഡിയുടെ തീരുമാനം.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ ഇ.ഡിക്ക് തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയത്.

ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം തുടരുന്നത് ഇ.ഡിയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് സര്‍ക്കാരിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജും രംഗത്തു വന്നിരുന്നു.

വീണാ വിജയനു ശേഷം ഇ.ഡിയുടെ കണ്ണുകള്‍ മുഖ്യമന്ത്രിയിലേക്ക് തന്നെ നീങ്ങുമോ എന്നാണ് രാഷ്ട്രിയ കേരളം ഉറ്റു നോക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.