ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണമുയര്‍ന്ന ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ നാവ് മുറിക്കുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം വാഗ്ദാനം ചെയ്ത ഹരിയാന സ്വദേശിയായ യുവാവിനെതിരെ പൊസീസ് കേസെടുത്തു. ഇര്‍ഷാദ് പ്രധാന്‍ എന്നയാളാണ് പ്രതി.
ഇയാള്‍ പ്രതിഫലം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നുഹ് പൊലീസിന്റെ നടപടി. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. രാജ്യത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തു വന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. 'അവളുടെ നാവ് കൊണ്ടുവന്ന് ഇപ്പോള്‍ തന്നെ രണ്ട് കോടി സ്വന്തമാക്കൂ' എന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇത്തരം വീഡിയോകള്‍ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സോഷ്യല്‍ മീഡിയ സെല്ലിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നുഹ് പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.