ശ്രീനഗര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു ദുരന്തം. അമര്‍നാഥ് ഗുഹയ്ക്കു മുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്നു ഐ.ടി.ബി.പി. വൃത്തങ്ങള്‍ അറിയിച്ചു.
മേഘവിസ്ഫോടനത്തിനു പിന്നാലെ തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്ന ടെന്റുകളും പൊതു അടുക്കളയുമടക്കമുള്ള സൗകര്യങ്ങള്‍ ഒലിച്ചുപോയി. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായി തടസപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി ബന്ധപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.