കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി ഉഷയെ രാജ്യസഭ എംപിയായി നാമനിര്‍ദേശം ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന്‍. എല്ലാ കാര്യത്തിലും എതിരഭിപ്രായം പറയുകയല്ല രാഷ്ട്രീയമെന്ന് അദേഹം പറഞ്ഞു. ഉഷയ്ക്ക് കിട്ടിയ അംഗീകാരം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
പി.ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന ആളല്ല. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെ വിമര്‍ശിക്കേണ്ടതില്ല. സര്‍ക്കാര്‍ നൂറ് തെറ്റ് ചെയ്യുമ്പോള്‍ ഒരു ശരി ചെയ്താല്‍ ആ ശരി, ശരി തന്നെയാണ്. ഈ ഒരു തീരുമാനത്തെ വിമര്‍ശിക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉഷയ്ക്ക് പിന്തുണയുമായി ഇന്ന് രാവിലെ രംഗത്തെത്തിയിട്ടുണ്ട്.
കെ.കെ രമയെയും ഉഷയെയും അപമാനിച്ച സിപിഎം നേതാവ് എളമരം കരീമിനെ മുരളീധരന്‍ കടന്നാക്രമിച്ചു. കരീമിന്റെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃത മുഖമാണ്. സഹപ്രര്‍ത്തകനെ കൊന്നതും പോര, ഭാര്യ കെ.കെ രമയെ ഒറ്റുകാരിയുമാക്കി. ടി.പിയെ പിണറായി കുലംകുത്തിയാക്കുകയായിരുന്നു. ഇപ്പോഴും സ്ത്രീവിരുദ്ധതയില്‍ ഊന്നിയാണ് പിണറായിയും കൂട്ടരും പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.