സബിനിയാന്‍ മാര്‍പ്പാപ്പയുടെ കാലശേഷം ഏകദേശം ഒരു വര്‍ഷത്തോളം വി. പത്രോസിന്റെ സിംഹാസം ഒഴിഞ്ഞു കിടന്നു. ഗ്രിഗറി മാര്‍പ്പാപ്പയെ അനുകൂലിച്ചിരുന്നവരും അദ്ദേഹത്തേ പ്രതികൂലിച്ചിരുന്നവരും തമ്മില്‍ നിലനിന്നിരുന്ന പകയും വിദ്വേഷവുമായിരുന്നു ആ കലവിളംബത്തിന് കാരണം. സബിനിയാന്‍ മാര്‍പ്പാപ്പയുടെ മരണശേഷം കൃത്യം ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബോനിഫസ് മൂന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 607 ഫെബ്രുവരി 19-ാം തിരഞ്ഞെടുക്കപ്പെട്ടു.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ അദ്ദേഹം ഒരു സിനഡ് വിളിച്ചുക്കൂട്ടുകയും പ്രസ്തുത സിനഡില്‍വെച്ച് മാര്‍പ്പാപ്പയുടെയോ മറ്റൊരു മെത്രാന്റെയോ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവരുടെ ജീവിതകാലത്തോ അവരുടെ മരണശേഷം മൂന്നു ദിവസങ്ങള്‍ക്കുള്ളിലോ ഉണ്ടാകുവാന്‍ പാടില്ലയെന്നു കര്‍ശനമായി നിഷ്‌കര്‍ഷിക്കുകയും കല്പിക്കുകയും ചെയ്തു. അത്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷയെന്നത് മഹറോന്‍ ശിക്ഷയായിരിക്കുമെന്നും അദ്ദേഹം ഉത്തരവിട്ടു.
ഫോകാസ് ചക്രവര്‍ത്തിയെ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി വിളംബരം ചെയ്തതാണ് ബോനിഫസ് മാര്‍പ്പാപ്പയുടെ ഭരണകാലത്തെ പ്രധാന കാല്‌വെയ്പ്പ്. മാര്‍പ്പാപ്പയുടെ ഈ നീക്കത്തെതുടര്‍ന്ന് ചക്രവര്‍ത്തി വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയാണ് എല്ലാ സഭാസമൂഹങ്ങളുടെയും തലവന്‍ എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. അതുമൂലം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം തന്റെ നാമത്തോടുചേര്‍ത്ത് ഉപയോഗിക്കുന്ന പതിവിന് താല്കാലികമായി സമാപ്തിയുണ്ടായി. ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയായിരുന്നപ്പോള്‍ ഫോകാസ് ചക്രവര്‍ത്തിയുമായി സൗഹൃദ ബന്ധം കെട്ടിച്ചമച്ചതിന്റെ ഫലമായിരുന്നു വി. പത്രോസിന്റെ സിംഹാസനത്തെക്കുറിച്ചുള്ള രാജകീയ വിളംബരത്തിന്റെ ആധാരം. ഏകദേശം എട്ടുമാസങ്ങള്‍ മാത്രം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഏ.ഡി. 607 നംവബര്‍ 12-ാം തീയതി ബോനിഫസ് മാര്‍പ്പാപ്പ ദിവംഗതനായി.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.