തിരുസഭയില്‍ ജനസമ്മതനല്ലാതിരുന്ന മാര്‍പ്പാപ്പമാരിലൊരാളായിരുന്നു സബിനിയാന്‍ മാര്‍പ്പാപ്പ. അദ്ദേഹം കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം ഒറ്റപ്പെട്ട പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കുവാനായി റോമാ നഗരത്തിന്റെ മതിലുകള്‍ക്കു വെളിയിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. തന്റെ അവസാനകാലത്ത് റോമന്‍ ജനതയുടെ അപ്രതിക്കുകാരണമായ ഗ്രിഗറി മാര്‍പ്പാപ്പയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ നൂണ്‍ഷ്യോയെന്ന നിലയില്‍ അതൃപ്തികരമായ പ്രകടനംമൂലം ഗ്രിഗറി മാര്‍പ്പാപ്പയുടെ പ്രീതിയില്‍ നിലനില്‍ക്കുന്നതില്‍ പരാജയപ്പെട്ട സബിനിയാന്‍ തിരുസഭയുടെ അറുപത്തിയഞ്ചാമത്തെ മാര്‍പ്പാപ്പയായി ഏ.ഡി. 604 സെപ്റ്റംബര്‍ 13-ാം തിരഞ്ഞെടുക്കപ്പെട്ടു.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ സന്യാസികളെയും താപസ്സജീവിതത്തെയും പിന്തണുച്ചുകൊണ്ടുള്ള ഗ്രിഗറി മാര്‍പാപ്പയുടെ നയങ്ങളെ പുനഃപരിശോധനയ്ക്കു വിധേയമാക്കി. മാത്രമല്ല, രൂപതാ വൈദികരെ അദ്ദേഹം പിന്തുണയ്ക്കുകയും അവരുടെ ഉന്നമനത്തിനായി പ്രയത്‌നിക്കുകയും ചെയ്തു. കൂടാതെ ഗ്രിഗറി മാര്‍പ്പാപ്പയുടെ പല നയങ്ങളും സബിനിയാന്‍ മാര്‍പ്പാപ്പ പുനഃപരിശോധിക്കുകയും പലതും റദ്ദാക്കുകയും ചെയ്തു. ലൊംബാര്‍ഡ് ഗോത്രവംശജരുടെ ഭീഷണിയും അക്രമണവും വീണ്ടും വര്‍ദ്ധിക്കുകയും വിണ്ടും റോമാനഗരം ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയും ചെയ്തപ്പോള്‍ സബിനിയാന്‍ മാര്‍പ്പാപ്പ ഭക്ഷണവിതരണത്തില്‍ കഠിനമായ നിയന്ത്രണങ്ങള്‍ വരുത്തി. ഗ്രിഗറി മാര്‍പ്പാപ്പയുടെ മാതൃകയ്ക്ക് വിപരീതമായി കഷ്ടതയനുഭവിക്കുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും ഭക്ഷണസാധനങ്ങളും മറ്റു സാധനസാമഗ്രികളും സൗജന്യമായി നല്കാതെ വില്‍ക്കുകയാണുണ്ടായത്. ഇത്തരം പ്രവര്‍ത്തികളിലൂടെ കൊള്ളമുതലുണ്ടാക്കിയെന്ന് ആരോപിക്കപ്പെട്ട മാര്‍പ്പാപ്പ തന്റെ ജീവിതത്തിലെന്നപ്പോലെ മരണത്തിലും നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്തു. ഏ.ഡി. 606 ഫെബ്രുവരി 22-ാം തീയതി കാലം ചെയ്ത സബിനിയാന്‍ മാര്‍പ്പാപ്പയുടെ ഭൗതീക ശരീരം രഹസ്യമായി ലാറ്ററന്‍ ബസിലിക്കയില്‍ സംസ്‌കരിക്കുകയാണുണ്ടായത്.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.