ജൊഹനാസ്ബര്‍ഗില്‍ വെടിവയ്പ്പ്: 15 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

 ജൊഹനാസ്ബര്‍ഗില്‍ വെടിവയ്പ്പ്: 15 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹനാസ്ബര്‍ഗിലുണ്ടായ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ക്രിസ് ഹാനി ബരഗ്വനാഥ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം.

സൊവെറ്റോ ടൗണിലുള്ള ബാറില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാത്രി ഒരു വാഹനത്തില്‍ ബാറിലെത്തിയ സംഘം ഉടമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സ്ഥലത്ത് നിന്നും പൊലീസ് മൃതദേഹങ്ങള്‍ നീക്കിയത്.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി. അതേസമയം കൂട്ട വെടിവയ്പ്പിലേക്ക് നയിച്ചതിന് പിന്നിലെ കാരണം ഇനിയും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബാറിന്റെ നടത്തിപ്പുകാര്‍ക്ക് നേരെ കൂട്ടമായ ആക്രമണം ഉണ്ടായെന്ന് ഗൗട്ടെങ് പ്രവിശ്യാ പൊലീസ് കമ്മീഷണര്‍ ലെഫ്റ്റനന്റ് ജനറല്‍ ഏലിയാസ് മാവേല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.