കൊച്ചി: കൊച്ചി നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലാണ് നഗരത്തെ നടുക്കിയ സംഭവമുണ്ടായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നില്‍ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രയിലെത്തിക്കും മുമ്പുതന്നെ ഇയാള്‍ മരിച്ചു.
യുവാവിന്റെ കൈകള്‍ തമ്മിള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.