രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് കയറുന്നതിനിടയിൽ രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൂടി കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം . ഭാരത് ബയോടെക്ക് ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ക്കാണ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.

അതേസമയം റഷ്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്‌സിന്‍ നവംബറോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തിയെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.