ന്യൂഡല്‍ഹി: ജെമിനി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ഫീച്ചര്‍ അവതിരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. പ്രധാനമായും ആസ്‌ക് മാപ്‌സ്, ഇമ്മേഴ്സീവ് നാവിഗേഷന്‍ എന്നി രണ്ട് ഫീച്ചറുകളാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചത്. ഇതിലൂടെ ഗൂഗിള്‍ മാപ്പിനെ ഒരു സാധാരണ നാവിഗേഷന്‍ ടൂളില്‍ നിന്ന് ഒരു വ്യക്തിഗത യാത്രാ സഹായിയായി മാറ്റിയിരിക്കുകയാണ്.
ആസ്‌ക് മാപ്‌സ്
മാപ്പില്‍ എവിടെ പോകണം, എങ്ങനെ പോകണം എന്നതിനെക്കുറിച്ച് ലളിതമായ ഭാഷയില്‍ ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. ഉദാഹരണത്തിന്, പുസ്തകങ്ങള്‍ വായിക്കാന്‍ പറ്റിയ, തിരക്കില്ലാത്ത ഒരു കഫേ എവിടെയുണ്ട്? എന്നിങ്ങനെയുള്ള സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ആസ്‌ക് മാപ്‌സ് കൃത്യമായ മറുപടി നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇമ്മേഴ്സീവ് നാവിഗേഷന്‍
ഡ്രൈവിങ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. വഴികള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ വ്യക്തതയോടെ 3D രൂപത്തില്‍ മാപ്പില്‍ കാണാന്‍ സാധിക്കും. ട്രാഫിക് ലൈറ്റുകള്‍, സ്റ്റോപ്പ് ചിഹ്നങ്ങള്‍ എന്നിവ കൂടുതല്‍ വ്യക്തമായി കാണിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് എളുപ്പം വാഹനം ഓടിക്കാന്‍ സഹായിക്കും. നിലവില്‍ ഈ ഫീച്ചറുകള്‍ ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഹിന്ദി ഭാഷാ പിന്തുണയും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
ഇന്ത്യയിലും അമേരിക്കയിലും ഉള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചറുകള്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.