ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന രക്തഗ്രൂപ്പായ ഇഎംഎം നെഗറ്റീവാണ് ഗുജറാത്ത് സ്വദേശിയില്‍ കണ്ടെത്തിയത്. ഇയാളുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.
ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള എ, ബി, ഒ അല്ലെങ്കില്‍ എ-ബി ഗ്രൂപ്പുകളുടെ കീഴില്‍ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്.
സാധാരണയായി മനുഷ്യശരീരത്തില്‍ നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്. അവയില്‍ A, B, O, Rh, Duffy എന്നിങ്ങനെ 42 തരം വ്യത്യസ്ത ഘടകങ്ങളുണ്ട്. കൂടാതെ 375 തരം ആന്റിജനുകളുമുണ്ട്. ഈ ആന്റിജനുകളില്‍ പൊതുവെ ഇഎംഎമ്മിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഒരു തരം റെഡ് സെല്‍ ആന്റിജനുകളാണ് ഇഎംഎം. എല്ലാവരുടെയും രക്തത്തില്‍ അതിനാല്‍ ഇഎംഎം അടങ്ങിയിരിക്കും. എന്നാല്‍ രക്തത്തില്‍ ഹൈ-ഫ്രീക്വന്‍സി ആന്റിജനായ ഇഎംഎം ഇല്ലാത്ത അപൂര്‍വ്വം ആളുകള്‍ മാത്രമാണുള്ളത്.
ലോകത്ത് തന്നെ പത്ത് പേരെ മാത്രമേ അത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളൂ. അപൂര്‍വ്വമായി ഇത്തരത്തില്‍ ഇഎംഎം ഇല്ലാത്ത രക്തഗ്രൂപ്പുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാനും കഴിയുകയില്ല. കൂടാതെ മറ്റൊരാളില്‍ നിന്നും രക്തം വാങ്ങാനും ഇത്തരക്കാര്‍ക്ക് കഴിയില്ല. ഗുജറാത്തിലെ ഹൃദ്രോഗിയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് കണ്ടെത്തുന്നതുവരെ ലോകത്ത് ഒമ്പത് പേര്‍ക്ക് മാത്രമായിരുന്നു അപൂര്‍വ്വ രക്തഗ്രൂപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ രാജ്‌കോട്ട് സ്വദേശിയുടെ പരിശോധനാ ഫലം പുറത്തു വന്നതോടെ ഇഎംഎം നെഗറ്റീവ് ഗ്രൂപ്പുള്ള പത്താമത്തെ ആളെ ലോകം രേഖപ്പെടുത്തി.
രക്തത്തില്‍ ഇഎംഎമ്മിന്റെ അഭാവം വരുന്നതു കൊണ്ടാണ് ഇത്തരക്കാരുടെ രക്തഗ്രൂപ്പിന് ഇഎംഎം നെഗറ്റീവ് എന്ന് പേരിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ (ഐഎസ്ബിടി) ആണ് നാമകരണം ചെയ്തത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ചികിത്സയിലായിരുന്ന 65 കാരനായ രോഗിക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വന്നു. രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതോടെ രക്തസാമ്പിള്‍ അമേരിക്കയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് അപൂര്‍വ രക്തഗ്രൂപ്പാണെന്ന് സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.