തിരുവനന്തപുരം: അതിജീവനത്തിനു വേണ്ടിയുള്ള അവസാന ശ്രമമെന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ആദ്യ പടിയായി ജില്ലാ ഓഫീസുകളുടെ എണ്ണം 15 ആയി കുറച്ചു. അധികമുള്ള ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചു തുടങ്ങി.
കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ക്രമീകരണങ്ങള്‍. അതിലേക്കുള്ള ജീവനക്കാരെ മാറ്റി നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തിറങ്ങിയത്.
ഓഫീസുകള്‍ പലസ്ഥലത്തുമായിരുന്നത് കാരണം കൃത്യമായ മേല്‍ നോട്ടവും, കമ്പ്യൂട്ടറൈസേഷന്‍ നടത്താനും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ പ്രശ്നങ്ങള്‍ ഇതോടെ പരിഹരിക്കപ്പെടും.
167 സൂപ്രണ്ടുമാര്‍, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂണ്‍ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനര്‍വിന്യസിപ്പിച്ചത്. ഈ മാസം 18 മുതല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.
ഡിപ്പോ ഓഫീസുകളില്‍ ഇനി മുതല്‍ സര്‍വീസ് ഓപ്പറേഷനും, അത്യാവശ്യമുള്ള മെയിന്റനന്‍സ് വിഭാഗവുമായിരിക്കും പ്രവര്‍ത്തിക്കുക. ഡിപ്പോകളിലും ഓപ്പറേഷന്‍ സെന്ററുകളിലും ഇനി മിനിസ്ട്രീരിയല്‍ വിഭാഗം ഉണ്ടായിരിക്കില്ല. പുതിയ പരിഷ്‌കരണങ്ങളോട് ജീവനക്കാരുടെ ഇടയില്‍ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.