സംസ്ഥാനത്ത് കുട്ടികളില്‍ പകുതിയും വാക്‌സിന്‍ എടുത്തില്ല; കണക്കെടുക്കുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് കുട്ടികളില്‍ പകുതിയും വാക്‌സിന്‍ എടുത്തില്ല; കണക്കെടുക്കുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിനുള്ള കോര്‍ബി വാക്‌സിനെടുക്കാത്ത കുട്ടികള്‍ ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയില്‍ ആക്കുന്നു. സംസ്ഥാനത്ത് 12-14 വയസുള്ളവരില്‍ പകുതി പേരും രണ്ടാം ഡോസ് എടുത്തില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ഡോസും എടുത്തവരില്‍ ആലപ്പുഴയാണ് മുന്നില്‍. ഏറ്റവും പിറകില്‍ മലപ്പുറവും.

18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 88.50 ശതമാനത്തിന് മുകളില്‍ എടുത്തു കഴിഞ്ഞു. കോവിഡ് കുറഞ്ഞുവെന്ന ധാരണ രക്ഷിതാക്കള്‍ക്കുണ്ടായതാണ് പ്രധാന കാരണം. കുട്ടികളുടെ വരവ് കുറയുമ്പോള്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നഷ്ടവും വരുന്നു. 20 ഡോസ് വയല്‍ ആണ് ഒന്നിലുണ്ടാവുക. ഒരു കേന്ദ്രത്തില്‍ 5-6 കുട്ടികള്‍ മാത്രം വരുമ്പോള്‍ അത് പൊട്ടിച്ച് നല്‍കേണ്ടി വരും. ബാക്കിയുള്ളത് പാഴാവും.

എല്ലാ സ്‌കൂളുകളിലും ഒരാളെ (നോഡല്‍ പേഴ്സണ്‍) വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വെക്കും. എത്ര പേര്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലാക്കാനും എടുപ്പിക്കാനുമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.