തൃശൂർ: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെക്കുറിച്ചുള്ള വിവാദം ഉയരുന്നതിനിടെ ഗുരുവായൂരിലെത്തിയ കേന്ദ്ര സഹമന്ത്രി അശ്വിനികുമാർ ചൗബേക്ക് ചാടിക്കടക്കേണ്ടി വന്നത് വഴിയിലെ ചളിക്കുണ്ട്.
നടക്കാൻ പോലുമാകാത്ത റോഡുകളുടെ അവസ്ഥ കണ്ട് നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തി മന്ത്രി ശകാരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അശ്വിനി കുമാർ ഗുരുവായൂരിലെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രസാദ്- അമൃത് പദ്ധതികൾ പ്രകാരമുള്ള അമിനിറ്റി-ഫെസിലിറ്റേഷൻ സെന്ററുകളും ബഹുനില പാർക്കിങ് കേന്ദ്രവും കാണാനെത്തിയതായിരുന്നു അദ്ദേഹം.
ബസ് സ്റ്റാൻഡിനടുത്തുള്ള ഫെസിലിറ്റേഷൻ സെന്ററിലേക്കുള്ള വഴി മുഴുവൻ ചെളിനിറഞ്ഞു കിടക്കുകയായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും സെന്റർ തുറന്നുകൊടുത്തിട്ടില്ലെന്ന് സ്ഥലത്തെത്തിയപ്പോയാണ് മന്ത്രി അറിഞ്ഞത്.
മന്ത്രി എത്തിയ നേരത്ത് സെന്റർ പൂട്ടിക്കിടക്കുകയുമായിരുന്നു. നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ താക്കോലുമായി വരുന്നതുവരെ അദ്ദേഹം കാത്തുനിന്നു. തീർഥാടകർക്ക് പ്രയോജനകരമായ സെന്റർ തുറക്കാത്തതിൽ മന്ത്രി രോഷംകൊണ്ടു.
‘‘ഇത്രയും നല്ല പദ്ധതി ഗുരുവായൂരിന് അനുവദിച്ചത് നശിപ്പിക്കാനല്ല; ഒരുമാസത്തിനുള്ളിൽ ഇത് പ്രവർത്തിപ്പിക്കണം. പ്രസാദ് പദ്ധതിയെന്ന ബോർഡ് സ്ഥാപിക്കുകയും വേണം’’ എന്ന് മന്ത്രി നിർദേശിച്ചു. വഴിയിലെ കുണ്ടും കുഴികളും നേരെയാക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.