ബൈബിൾ വചനങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ഡോക്ടർക്ക് സസ്പെൻഷൻ; പിൻ‌വലിക്കണമെന്ന ആവശ്യവുമായി സിറ്റിസൺ ​ഗോ

ബൈബിൾ വചനങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ഡോക്ടർക്ക് സസ്പെൻഷൻ; പിൻ‌വലിക്കണമെന്ന ആവശ്യവുമായി സിറ്റിസൺ ​ഗോ

വിക്ടോറിയ: ബൈബിൾ വചനങ്ങളും മീമുകളും സോഷ്യൽ മീഡിയയിൽ‌ പങ്കിട്ടതിനെ തുടർന്ന് സസ്പെൻഷനിലായ ഡോക്ടർ ജെരെത്ത് കോക്കിനെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണേഴ്‌സ് റെഗുലേഷൻ ഏജൻസി (AHPRA)യാണ് ക്രൈസ്തവ വിശ്വാസിയായ ഡോക്ടർ ജെരെത്ത് കോക്കിനെ അന്യായമായി സസ്പെൻഡ് ചെയ്തത്.

രോഗികളിൽ നിന്നോ മെഡിക്കൽ സംവിധാനങ്ങളിൽ നിന്നോ യാതൊരു പരാതിയും ഉയർന്നിട്ടില്ലെങ്കിലും ഡോക്ടർ ജെരെത്ത് കോക്ക് 2019 മുതൽ സസ്പെൻഷനിൽ കഴിയുകയാണ്.

2019ൽ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിനെ തുടർന്നാണ് അന്യായ സസ്പെൻഷൻ. 2025 ജൂലൈയിൽ വിക്ടോറിയൻ ട്രൈബ്യൂണൽ (VCAT) 85 പോസ്റ്റുകളിൽ 54 എണ്ണവും പരിഹാസപരവും അവഹേളനപരവുമാണെന്ന് വിധിച്ചിരുന്നു. 2026ൽ ശിക്ഷ നിശ്ചയിക്കുന്ന അന്തിമ ഹിയറിംഗ് നടക്കും. തുടർന്ന് രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമ വിദ​ഗ്ദർ വിലയിരുത്തപ്പെടുന്നു.

പൊതുജനങ്ങൾ ശക്തമായി ഇടപെട്ടാൽ 2026 ന് മുമ്പുള്ള ഏത് മീറ്റിങിലും ബോർഡിന് സസ്‌പെൻഷൻ പിൻവലിക്കാൻ കഴിയുമെന്ന് സിറ്റിസൺ ​ഗോ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. സസ്‌പെൻഷൻ പിൻവലിച്ച് ഡോ. ജെരെത്ത് കോക്കിനെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മതപരമോ രാഷ്ട്രീയമോ ആയ വിശ്വാസങ്ങളുടെ പേരിൽ ഒരു ഡോക്ടറെയും ശിക്ഷിക്കാതിരിക്കാൻ നടപടി എടുക്കുന്നതിനായി സിറ്റിസൺ ​ഗോയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഒപ്പു രേഖപ്പെടുത്തി പെറ്റിഷനിൽ പങ്കാളികളാകാം

ഒപ്പുശേഖരണത്തിനുള്ള ലിങ്ക്: https://citizengo.org/en-au/fr/16143-christian-doctor-persecuted-for-his-beliefs-



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.