വ്യോമ സേനയ്ക്ക് പുതുതായി 97 തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകള്‍; 62,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

വ്യോമ സേനയ്ക്ക് പുതുതായി 97 തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകള്‍; 62,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ചെറിയ പോര്‍ വിമാനമായ തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. 62,000 കോടി രൂപ മുടക്കി 97 തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകളാണ് വാങ്ങുന്നത്.

ഇത്തരം 1 എ ഫൈറ്റര്‍ വിമാനങ്ങള്‍ക്കുള്ള രണ്ടാമത്തെ ഓര്‍ഡറാണിത്. നേരത്തേ ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ്-21 വിമാനങ്ങള്‍ക്ക് പകരം ഇവ സ്ഥാനം പിടിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തദ്ദേശീയ യുദ്ധവിമാന പദ്ധതി തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം പ്രതിരോധ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യോമ സേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 ചെറു പോര്‍ വിമാനങ്ങളേക്കാള്‍ നൂതനമായ ഏവിയോണിക്‌സും റഡാറുകളും തേജസ് മാര്‍ക്ക് 1 എ വിമാനത്തിനുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.