മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് എഎപി; സിംഗ്രൗലി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം, വീഴ്ത്തിയത് ബിജെപിയെ

മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് എഎപി; സിംഗ്രൗലി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം, വീഴ്ത്തിയത് ബിജെപിയെ

ഭോപ്പാല്‍: കോണ്‍ഗ്രസ് തളര്‍ന്നയിടങ്ങളില്‍ പടര്‍ന്നു കയറുന്ന രീതി ആംആദ്മി പാര്‍ട്ടി തുടരുന്നു. മധ്യപ്രദേശിലാണ് പുതിയതായി പാര്‍ട്ടി സാന്നിധ്യം അറിയിച്ചത്. സിംഗ്രൗലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി റാണി അഗര്‍വാള്‍ വിജയിച്ചു. 9,300 വോട്ടിനാണ് റാണി വിജയിച്ചത്.

മധ്യപ്രദേശിലെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിംഗ്രൗലി. ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകര്‍മയെ ആണ് റാണി തോല്‍പ്പിച്ചത്. എഎപിയുടെ സത്യസന്ധമായ രാഷ്ട്രീയത്തെ രാജ്യത്തെ എല്ലാ ഭാഗത്തേയും ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് വിജയമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജരിവാള്‍ പറഞ്ഞു.

ആദ്യമായാണ് എഎപി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പതിനൊന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.