കുവൈറ്റ് എസ് എം സി എ വചനദീപ്തി ബൈബിൾ പ്രയാണവും കുട്ടികൾക്കായി ചിത്രകലാ പ്രദർശനവും സംഘടിപ്പിച്ചു

കുവൈറ്റ് എസ് എം സി എ വചനദീപ്തി ബൈബിൾ പ്രയാണവും കുട്ടികൾക്കായി ചിത്രകലാ പ്രദർശനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റ് അബ്ബാസിയാ ഏരിയ കൾച്ചറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയത്തിൽ നിന്നും ആശീർവ്വദിച്ച ബൈബിൾ ഏറ്റുവാങ്ങിക്കൊണ്ട് 2022 ജൂൺ ഒന്നു മുതൽ ആരംഭിച്ച വചനദീപ്തി പ്രയാണം ദുക്റാന തിരുനാൾ ദിവസം സമാപിച്ചു. എസ് എം സി എ അബ്ബാസിയാ ഏരിയായിൽ വചനദീപ്തിയുടെ ശക്തിയും ചൈതന്യവും പകർന്നു നൽകിക്കൊണ്ടാണ് ബൈബിൾ പ്രയാണം വിവിധ യൂണിറ്റുകളിലൂടെ കടന്നു പോയത്.


ഏരിയാ കൾച്ചറൽ കൺവീനർ, സോണൽ ഭാരവാഹികൾ കുടുംബ യൂണിറ്റ് ലീഡേഴ്സ് വാർഡ് പ്രതിനിനിധികൾ എന്നിവർ പ്രയാണത്തിന് നേതൃത്വം നൽകി .കുട്ടികളും മുതിർന്നവരുമായ കുടുംബ യൂണിറ്റ് അംഗങ്ങൾ പ്രയാണത്തിലും പ്രാർത്ഥനകളിലും ഭക്തിപൂർവ്വം പങ്കു ചേർന്നു.സമാപന പ്രാർത്ഥനകൾക്ക് സെൻറ് ഡാനിയേൽ കംബോണി അസിസ്റ്റൻ്റ് വികാരി ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ നേതൃത്വം നൽകി. 

ബൈബിൾ പ്രയാണത്തോട് അനുബന്ധിച്ച്,ബാലദീപ്തി കുട്ടികളുടെ നേതൃത്വത്തിൽ 'വചനദീപ്തി ബൈബിൾ ചിത്രകലാ പ്രദർശനം' എസ് എം സി എ സെൻ്റ് അൽഫോൻസാ ഹാളിൽ വച്ച് ജൂലൈ 13 മുതൽ ജൂലൈ 18 വരെ സംഘടിപ്പിച്ചു.


എസ് എം സി എ കുവൈറ്റ് ബാലദീപ്തി വൈസ് പ്രസിഡൻ്റ് മിലൻ രാജേഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.കുട്ടികളുടെ വചനാഭിമുഖ്യവും ചിത്രരചനാ പാടവും സമ്മേളിച്ച ചിത്രകലാ പ്രദർശനം വിവിധ ഏരിയകളിൽ നിന്നും എത്തിയ സന്ദർശകർക്ക് നവ്യാനുഭവമായി. UKG ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഓപ്പൺ ക്യാൻവാസും പ്രദർശനത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.

പരിപാടികൾക്ക് എസ് എം സി എ ഏരിയ ജനറൽ കൺവീനർ ബോബി തോമസ്, ഏരിയ സെക്രട്ടറി ഡേവിഡ് ആന്റണി,ഏരിയ ട്രഷറർ സിബിമോൻ തോമസ്,ഏരിയാ കമ്മറ്റിയംഗങ്ങൾ
ഏരിയ ബാലദീപ്തി കോർഡിനേറ്റർ റിൻസി തോമസ് , എസ് എം വൈഎം ഏരിയാ കൺവീനർ മനീഷ് മാത്യു, മലയാളഭാഷാ പഠന കേന്ദ്രം പ്രധാനാധ്യാപകൻ റെജിമോൻ ഇടമന, ഭാഷാ പഠനകേന്ദ്രത്തിലെഅധ്യാപകർ എന്നിവർ നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.