കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നു; മോഡി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നു; മോഡി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതും ചര്‍ച്ചകളില്‍ നിന്നൊളിച്ചോടുന്നതുമാണ് 'അണ്‍പാര്‍ലമെന്ററി' എന്ന കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി. ജിഎസ്ടി വര്‍ധന, വിലക്കയറ്റം, രൂപയുടെ മൂല്യം ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് സംസാരിക്കവെയാണ് പരാമര്‍ശം.

പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ എത്ര വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാലും ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. 'രൂപയുടെ മൂല്യം ഇടിഞ്ഞ് 80ന് മുകളിലെത്തി, ഗ്യാസിന്റെ വില 1000 കടന്നു, ജൂണിലെ കണക്കനുസരിച്ച് 1.3 കോടി ജനങ്ങളാണ് തൊഴില്‍രഹിതരായുള്ളത്. ഇപ്പോള്‍ ഭക്ഷ്യ ധാന്യങ്ങളില്‍ പോലും ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു.

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ തടയാന്‍ ആര്‍ക്കുമാകില്ല. സര്‍ക്കാരിന് ഉത്തരം പറയേണ്ടി വരും. ചോദ്യങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുന്നതാണ് ഏറ്റവും വലിയ പാര്‍ലമെന്റ് വിരുദ്ധത' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.