200 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു; മോഡിക്ക് ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനം

200 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു; മോഡിക്ക് ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനം

ന്യൂഡൽഹി: രാജ്യത്ത് 200 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

കോവിഡ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുടരുന്ന മഹത്തരമായ പങ്കാളിത്തത്തിന് ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



രാജ്യത്തെ കോവിഡ് വാക്സിനേഷൻ 200 കോടി ഡോസ് പിന്നിട്ടു എന്ന വാർത്തയ്ക്ക് പിന്നാലെ നിരവധി പേർ അഭിനന്ദന പ്രവാഹവുമായി രംഗത്ത് വന്നിരുന്നു. നേട്ടത്തിൽ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും അഭിനന്ദിച്ചു.

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണെന്ന് മോഡിയും ഈ അസാധാരണനേട്ടം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് മൻസുഖ് മാണ്ഡവ്യയും ട്വിറ്ററിൽ കുറിച്ചു. ലോകാരോഗ്യസംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്ങും രാജ്യത്തെ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനത്തിന് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ നന്ദിപറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.