അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികര്‍; കണക്കുകള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍

അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികര്‍; കണക്കുകള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നഷ്ടമായത് 307 സൈനികരെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിഐഎസ്എഫ്, അസം റൈഫിള്‍സ്, ശശസ്ത്ര സീമാ ബല്‍ എന്നിവയിലെ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ എംപി കെ.ആര്‍.എന്‍ രാജേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജീവന്‍ നഷ്ടമായവരില്‍ 108 പേര്‍ സിആര്‍പിഎഫ് അംഗങ്ങളും 49 പേര്‍ ബിഎസ്എഫ് സേനാംഗങ്ങളുമാണ്.

37 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അംഗങ്ങളും വീരമൃത്യു വരിച്ചു. ശശസ്ത്ര സീമാ ബലിലെ ഏഴ് അംഗങ്ങള്‍ക്കും, അസം റൈഫിള്‍സിലെ 27 പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 2021 ല്‍ വീരമൃത്യു വരിച്ചത് 27 പേരാണ്. 2020 ല്‍ 39, 2019 ല്‍ 90, 2018 ല്‍ 75, 2017 ല്‍ 76 പേരുമാണ് രാജ്യത്തിനായി ജീവന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.