ഷഹസാദ് അന്‍സാരി വന്നത് രവീന്ദ്രനായി; ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ വിവാഹം ചെയ്തു: കള്ളം പുറത്തായപ്പോൾ യുവാവും മുങ്ങി

ഷഹസാദ് അന്‍സാരി വന്നത് രവീന്ദ്രനായി; ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ വിവാഹം ചെയ്തു: കള്ളം പുറത്തായപ്പോൾ യുവാവും മുങ്ങി

ന്യൂഡല്‍ഹി: ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ പേരില്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്ത് മുസ്ലീം യുവാവ്. ഭര്‍ത്താവ് മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയെ ഉപേക്ഷിച്ച്‌ യുവാവ് മുങ്ങി.

സംഭവത്തിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ജാര്‍ഖണ്ഡിലാണ് സംഭവം. ഭർത്താവ് മുസ്ലിമാണെന്ന് യുവതി തിരിച്ചറിഞ്ഞതോടെ യുവാവ് ഒളിവിൽ പോയി.

ഗദ്വ ജില്ലയിലെ സഗ്മ മേഖലയിലുള്ള ഷഹസാദ് അന്‍സാരിയാണ് രവീന്ദ്ര എന്ന വ്യാജപേരില്‍ യുവതിയെ പരിചയപ്പെട്ട് വിവാഹം ചെയ്തത്. ഡല്‍ഹിയിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി വ്യാജപേരിലാണ് ഇയാള്‍ പരിചയപ്പെട്ടത്.

വര്‍ഷങ്ങളോളം ഇവര്‍ ഡല്‍ഹിയില്‍ തന്നെയാണ് താമസിച്ചത്. അടുത്തിടെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ മുസ്ലീമാണെന്ന് മനസിലായത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത യുവതിയെ ഷഹസാദ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ ഒരു വഴിയും ഇല്ലാത്ത ഘട്ടത്തിലാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.