ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ വകുപ്പുകളിലായി ഒമ്പത് ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താതെ കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2021 മാര്‍ച്ച് ഒന്ന് വരെയുള്ള കണക്കാണ് രാജ്യസഭയില്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് സഭയില്‍ കണക്ക് വ്യക്തമാക്കിയത്. ധനവകുപ്പിന്റെ പേയ് റിസര്‍ച്ച് യൂണിറ്റിന്റെ കണക്കുപ്രകാരം, 9,79,327 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെയും കേന്ദ്ര സര്‍വകലാശാലകളുടെയും കണക്ക് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും നികത്തുന്നതും ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ഉത്തരവാദിത്തമാണ്, അത് തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി വ്യക്തമാക്കി.
വിരമിക്കല്‍, സ്ഥാനക്കയറ്റം, രാജി, മരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കേന്ദ്ര മന്ത്രാലയങ്ങളിലും അതുമായി ബന്ധപ്പെട്ട ഓഫീസുകളിലും ഒഴിവുകളുണ്ടായത്. തസ്തികകള്‍ നികത്തുന്നത് സമയബന്ധിതമായി തീര്‍ക്കാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.