ടോക്കിയോ : തന്റെ ദീർഘമേറിയ ഭരണകാലത്തിന് വിരാമം നൽകി ജപ്പാൻ പ്രധാനമന്ത്രി പദത്തിൽ നിന്നും ഷിൻസോ ആബേ ആരോഗ്യകാരണങ്ങളാൽ രാജിവച്ചു. രാജ്യത്ത് മന്ത്രി - പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത രാഷ്ട്രീയ കുടുംബത്തിൽ നിന്നുമാണ് പ്രിൻസ് എന്ന വിളിപ്പേരുള്ള ഷിൻസോ ആബേ അധികാരത്തിലേറിയത്.ആബേയുടെ പിതാവ് ഷിൻഡാരോ ആബേ വിദേശകാര്യ മന്ത്രിയായും മുത്തച്ഛൻ നോബുസുഖേ കിസി പ്രധാനമന്ത്രിയായും സേവനമുഷ്ഠിച്ചിട്ടുണ്ട്. 2006ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും 2007ൽ ആരോഗ്യകാര്യങ്ങളാൽ രാജിവച്ചു.2012 ൽ പ്രധാനമന്ത്രിപദത്തിലേയ്ക്ക് തിരിച്ചു വന്ന അദ്ദേഹം 2014 ലും 2017 ലും അധികാരത്തിൽ തുടർന്ന് ജപ്പാനെ ഏറ്റവും കാലം നയിച്ച പ്രധാനമന്ത്രിയായി തീർന്നു.തുടർന്ന് തന്റേതായ നയങ്ങൾ കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച് ജപ്പാനെ നയിച്ച അദ്ദേഹം ലോക സാമ്പത്തിക ശാസ്ത്രത്തിൽ ആബേനോമിക്സ് തലത്തിൽ സാമ്പത്തിക നയങ്ങൾ കൊണ്ട് പ്രശസ്തിയാർജിച്ചു.2021 സെപ്തംബർ വരെ കാലാവധിയുണ്ടായിരുന്നിട്ടും ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് രാജിവയ്ക്കുന്നത് പ്രഖ്യാപിച്ചു.
എന്നാൽ ഷിൻസോ ആബേയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദം ഏറ്റെടുത്ത യോഷിഹിതെ സുഗ കടന്നുവരുന്നത് ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നുമാണ്. ആബേയെ പോലെ രാഷ്ട്രീയ പാരമ്പര്യം പേറാതെ അടിത്തട്ടിൽ നിന്നും കടന്നു വന്നയാൾ എന്ന തലത്തിൽ യോഷിഹിതെ സുഗയ്ക്ക് ജനപ്രീതി നേടാനായിട്ടുണ്ട്. ആബേ സർക്കാരിൽ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായി സേവനമുഷ്ഠിച്ചിരുന്ന സുഗ ആബേയുടെ ഉറ്റ അനുയായി എന്നറിയപ്പെട്ടിരുന്നു.പാർട്ടി തലവനായി സുഗയെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടി തിങ്കളാഴ്ച്ച തിരെഞ്ഞടുത്തിരുന്നു.
ഒരു സ്ട്രോബറി കർഷകന്റെ മകനായി ജനിച്ച് സ്വപ്രയ്നത്താൽ അധികാരത്തിലെത്തിയ താൻ കർഷകരുടെയും ഗ്രാമീണ ജനങ്ങളുടെയും ക്ഷേമത്തിനും ഉൻമന്നത്തിനുമായി നിലകൊള്ളുമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കു നൽകി വന്ന പിന്തുണ സുഗയ്ക്ക് നൽകണമെന്നും രാജിവച്ച ഷിൻസോ ആബേ ജനങ്ങളോട് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.