കോട്ടയം: ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയവര്‍ നടത്തിയ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) പരുക്കേറ്റത്.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാത്രി ഏഴ് മണിയോടെ ഫോണ്‍ വിളിക്കാനായി ഷൂട്ടിങ് സ്ഥലത്തുനിന്നു റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
മിഥുനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ചില ആളുകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം സിനിമ സംഘത്തിലുള്ളവരുമായി നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.