സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; രേണുരാജ് എറണാകുളം ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത്  അഴിച്ചുപണി; രേണുരാജ് എറണാകുളം ജില്ലാ കളക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടര്‍ രേണു രാജിനെ എറണാകുളം കളക്ടര്‍ ആയി നിയമിച്ചു. മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു.

സസ്പെന്‍ഷനു ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീറാം. നിലവിലെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് സിങ് ഖോസയാണ് പുതിയ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി.

ജെറോമിക് ജോര്‍ജ് തിരുവനന്തപുരം കളക്ടര്‍. ജാഫര്‍ മാലിക്കിനെ പിആര്‍ഡി ഡയറക്ടറായും നിയമിച്ചു. എംജി രാജ്യമാണിക്യത്തെ റൂറര്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ ആയി നിയമിച്ചു. ഹരികിഷോറിനെ കെഎസ്ഐഡിസി എംഡിയായും നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.