പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമും വിശുദ്ധ അന്നായും

പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമും വിശുദ്ധ അന്നായും

അനുദിന വിശുദ്ധര്‍ - ജൂലൈ 26

രിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളാണ് ജോവാക്കിമും അന്നായും. ഏതാണ്ട് 170 ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതനുസരിച്ച് അക്കാലത്ത് ഏറെ ബഹുമാനിതനായ വ്യക്തിയായിരുന്നു ജൊവാക്കിം.

ഈ ദമ്പതികള്‍ക്ക് വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് ദൈവത്തിന്റെ ശിക്ഷയാണെന്നാണ് അവര്‍ കരുതിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ മകളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

മധ്യ കാലഘട്ടത്തില്‍ വിശുദ്ധ അന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണികഴിപ്പിക്കപ്പെട്ടു. പുരാതന കാലം ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലേമിലെ സുവര്‍ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.

യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ അന്ന പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള 'സെന്റ് ആന്നേ ഡി ഓരേ'യും, കാനഡയിലെ ക്യൂബെക്കിന് സമീപത്തുള്ള 'സെന്റ് ആന്നേ ഡി ബീപ്രേ'യും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്.

പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് വളരെക്കുറച്ചു അറിവ് മാത്രമേയുള്ളു. എന്നിരുന്നാലും മ മറിയത്തെ നമുക്ക് സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങള്‍ തന്നെയാണ്.

വിശുദ്ധ അന്നായുടെ നാമധേയത്തില്‍ ജെറുസലേമിലും ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജൊവാക്കിമിന്റെയും
അന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവ മാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്‌നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

നാലാം നൂറ്റാണ്ടു മുതല്‍ വിശുദ്ധ ആന്നായുടെ തിരുനാള്‍ പൗരസ്ത്യ സഭയില്‍ ആഘോഷിച്ചു വരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് രണ്ടു പേരുടെയും തിരുന്നാള്‍ ആഘോഷിച്ചു തുടങ്ങിയത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കോറിന്തിലെ എരാസ്തുസ്

2. ട്രൈബൂണിലെ ഒളിമ്പിയൂസ്

3. പഫ്‌ലാഗോണിയായിലെ ഹയാന്തിസ്

4. റോമന്‍ പുരോഹിതനായിരുന്ന പാസ്‌തോര്‍

5. റോമന്‍ അടിമയായിരുന്ന സിംഫ്രോണിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26