കാസര്‍കോട്: കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി ഭാഗ്യ സമ്മാനം. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യം കടാക്ഷിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ് ഒരുകോടി അടിച്ചത്.
അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് തിങ്കളാഴ്ച വൈകീട്ട് വാങ്ങാനിരിക്കെയാണ് ഭാഗ്യം എത്തിയത്.
ഈയൊരു ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറേണ്ടി വരുമായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.