'ഇങ്ങനെ പോയാല്‍ തീയേറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും'; ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്

 'ഇങ്ങനെ പോയാല്‍ തീയേറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും'; ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്ക്ക് നല്‍കുന്ന സമയപരിധി വര്‍ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീയറ്റര്‍ ഉടമകള്‍ അവതരിപ്പിക്കും.

തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം. സാധാരണയായി ചെയ്യുന്നത് തീയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസം കഴിഞ്ഞാല്‍ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുകയാണ്. കരാര്‍ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയില്‍ എത്തുന്നു.

ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റര്‍ ഉടമകള്‍ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബര്‍ തള്ളിയിരുന്നു. സിനിമകള്‍ ഒടിടിക്ക് നല്‍കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബര്‍ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റര്‍ ഉടമകളുടെ തീരുമാനം.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെജിഎഫ്, ആര്‍ആര്‍ആര്‍, വിക്രം, മാസ്റ്റര്‍ തുടങ്ങിയ വലിയ സിനിമകള്‍ക്ക് മാത്രമാണ് ജനങ്ങള്‍ ഇപ്പോള്‍ വലിയ തരത്തില്‍ തീയറ്ററില്‍ എത്തുന്നത്. ഈ സ്ഥിതി തുടരകയാണെങ്കില്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.