ഹൃദ്രോഗം ജീവന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രോഗമാണെന്നതില്‍ തര്‍ക്കമില്ല. ഹൃദ്രോഗത്തെ എല്ലാവര്‍ക്കും ഭയവുമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്സ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പറയുന്നത് അതിരാവിലെകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതം രാത്രിയോ മറ്റു നേരങ്ങളിലോ ഉണ്ടാകുന്ന ഹൃദയാഘാതത്തേക്കാള്‍ അപകടകാരിയാണെന്നാണ്.
ജൈവ ഘടികാരം(circadian rhythm )വും ഇമ്മ്യൂണോ റെസ്പോണ്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് അടിസ്ഥാനം. എന്തായാലും രാവിലെയുള്ള ഹൃദയാഘാതങ്ങള്‍ക്ക് മറ്റു നേരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതം കൂടുതലും രാവിലെയാണ് ഉണ്ടാകാറുള്ളതെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്.
നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഹൃദയാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കണം. ചികിത്സയും തുടര്‍ പരിശോധനകളും നിര്‍ബന്ധമായി എടുക്കണം. പ്രമേഹരോഗമുളളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം.
ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ജങ്ക് ഫുഡും കൃത്രിമ ശീതള പാനീയങ്ങളും ഒഴിവാക്കണം. വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.