നിർദ്ധനരായ പ്രവാസി നഴ്സിംഗ് വിദ്യാ‍ർത്ഥികള്‍ക്ക് സ്കോളർഷിപ്പുമായി യുഎഇ

നിർദ്ധനരായ പ്രവാസി നഴ്സിംഗ് വിദ്യാ‍ർത്ഥികള്‍ക്ക് സ്കോളർഷിപ്പുമായി യുഎഇ

യുഎഇ: രാജ്യത്തെ നിർദ്ധന കുടുംബങ്ങളിലെ പ്രവാസി വിദ്യാർത്ഥികള്‍ക്ക് നഴ്സിംസ് പഠിക്കാന്‍ സ്കോളർഷിപ്പ് നല്കുന്ന പദ്ധതിക്ക് തുടക്കം.എമിറേറ്റ്സ റെഡ് ക്രെസന്‍റിന്‍റെ അതയാ പദ്ധതിയ്ക്കൊപ്പം അബുദബി വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ആന്‍റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇനീഷ്യേറ്റീവും ഫാത്തിമ കോളേജ് ഫോർ ഹെല്‍ത്ത് സയന്‍സും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

കോളേജ് നിഷ്കർഷിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് നഴ്സിംഗ് പഠനം. തുട‍ർ പഠനം ആഗ്രഹിക്കുന്ന നിർദ്ധന കുടുംബങ്ങളിലെ വനിതകള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ആഗോളതലത്തിൽ നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്ന ഇആർസി, ഏഴ് രാജ്യങ്ങളിലായി 200 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

യുഎഇ, ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത്, മൗറിറ്റാനിയ, അൽബേനിയ, ബോസ്‌നിയ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു അതയാ എന്ന സംരംഭം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.