ആലപ്പുഴക്കാരുടെ വായ മൂടിക്കെട്ടി കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍; ചുമതലയേറ്റയുടന്‍ കല്ലുകടി

ആലപ്പുഴക്കാരുടെ വായ മൂടിക്കെട്ടി കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍; ചുമതലയേറ്റയുടന്‍ കല്ലുകടി

ആലപ്പുഴ: ആലപ്പുഴക്കാരുടെ വായ മൂടിക്കെട്ടി കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കളക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയതു കൊണ്ടാണ് ശ്രീറാമിന്റെ പ്രതിരോധം. മുന്‍ കളക്ടര്‍മാര്‍ ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ പേജിലൂടെ ജനങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത് സാധ്യമല്ല.

പരാതികള്‍ നേരിട്ടെത്തി അധികാരികളോട് അറിയിക്കുകയും പരിഹാരത്തിനായി കാത്തു നില്‍ക്കുകയും ചെയ്ത അവസ്ഥ ഇന്ന് മാറി. കളക്ടര്‍മാരോടും മന്ത്രിമാരോടും എം.എല്‍.എമാരോടുമൊക്കെ പറയാനുള്ളത് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്സിലൂടെ ജനങ്ങള്‍ അറിയിക്കുന്നത് പതിവാണ്.

ഭൂരിഭാഗം ജനസേവകരും ജനങ്ങളെ കേള്‍ക്കുമ്പോള്‍ പതിവിന് വിപരീതമായി ഇതൊഴിവാക്കാനാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിക്കുന്നത്. മറ്റുള്ള ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ജനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുമ്പോള്‍ ജനങ്ങളുടെ വായ മൂടി കെട്ടുകയാണ് ശ്രീറാം ചെയ്തിരിക്കുന്നത്. കുറഞ്ഞ പക്ഷം കമന്റ് ബോക്സ് ഓഫ് ചെയ്ത് വയ്ക്കാന്‍ ഇത് ശ്രീറാം വെങ്കിട്ടരാമന്റെ പേഴ്സണല്‍ അക്കൗണ്ട് അല്ല എന്ന് മനസിലാക്കേണ്ടതായിരുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിക്കുന്ന എളുപ്പ വഴിയാണ് പുതുതായി ചുമതലയേറ്റ ശ്രീറാം തടഞ്ഞിരിക്കുന്നത്.

വരും ദിവസങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് സൂചന. ജനങ്ങളുടെ അംഗീകാരങ്ങള്‍ക്ക് പുറമെ വിമര്‍ശനങ്ങളും അധികാരികള്‍ കേള്‍ക്കണമെന്നത് പുതിയ കളക്ടര്‍ ശ്രീറാം മറന്നുവെന്നാണ് കരുതേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.