അമേരിക്കയിലെ കെന്റക്കിയില്‍ വെള്ളപ്പൊക്കത്തില്‍ മരണം എട്ടായി; ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് മേയര്‍

അമേരിക്കയിലെ കെന്റക്കിയില്‍ വെള്ളപ്പൊക്കത്തില്‍ മരണം എട്ടായി; ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് മേയര്‍

കെന്റക്കി: അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം എട്ടായി. വെള്ളം ഉയരുന്നത് തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. ഒരാഴ്ച്ചയിലേറെയായി കനത്ത മഴയെ തുടര്‍ന്ന് ഒഹിയോ നദി കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം.

കെന്റക്കിയുടെ ചരിത്രത്തില്‍ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് ബെഷിയര്‍ പറഞ്ഞു. ''ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തമാണ്, ഇന്ന് രാത്രി കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും,'' ബെഷിയര്‍ പറഞ്ഞു.

നൂറു കണക്കിന് അളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഇനിയും ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. ഇവരെ രക്ഷപെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. മിക്ക ഇടങ്ങളിലും മരങ്ങള്‍ക്ക് മുകളില്‍ വരെ വെള്ളം ഉയര്‍ന്നു. 24,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.



വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആളുകളെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷപെടുത്തിയവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവിടെ സൗകര്യങ്ങള്‍ പരിമിതമാണെന്ന ആക്ഷപങ്ങളും ഉണ്ട്. വെള്ളം കയറി റോഡ് ഗതാഗതം തടസമായതിനാലാണ് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.