അമേരിക്കയിലെ കെന്റക്കിയില്‍ വെള്ളപ്പൊക്കത്തില്‍ മരണം 16 ആയി; വെള്ളപ്പൊക്കത്തെ 'വലിയ ദുരന്തമായി' പ്രഖ്യാപിച്ചു ബൈഡന്‍ സര്‍ക്കാര്‍

അമേരിക്കയിലെ കെന്റക്കിയില്‍ വെള്ളപ്പൊക്കത്തില്‍ മരണം 16 ആയി; വെള്ളപ്പൊക്കത്തെ 'വലിയ ദുരന്തമായി' പ്രഖ്യാപിച്ചു ബൈഡന്‍ സര്‍ക്കാര്‍

കെന്റക്കി: അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 16 ആയി. വെള്ളം ഉയരുന്നത് തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. ഒരാഴ്ച്ചയിലേറെയായി കനത്ത മഴയെ തുടര്‍ന്ന് ഒഹിയോ നദി കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം.

ഒരു വയസുകാരനുള്‍പ്പെടെ ആറ് കുട്ടികള്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളപ്പൊക്കം 'വലിയ ദുരന്തമായി' പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഗവര്‍ണര്‍ ബെഷിയര്‍ പറഞ്ഞു. 20 സെന്റീമീറ്ററിലാണ് മഴ പെയ്യുന്നത്. കിഴക്കന്‍ കെന്റക്കിയിലും ടെന്നസി, വെസ്റ്റ് വിര്‍ജീനിയ എന്നിവിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. റോഡുകള്‍ മുങ്ങി. നൂറു കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. ഇവരെ രക്ഷപെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. വാഹനങ്ങളും മറ്റും ഒഴുകി പോയി. നൂറു കണക്കിന് അളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. മിക്ക ഇടങ്ങളിലും മരങ്ങള്‍ക്ക് മുകളില്‍ വരെ വെള്ളം ഉയര്‍ന്നു. 24,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആളുകളെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷപെടുത്തിയവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവിടെ സൗകര്യങ്ങള്‍ പരിമിതമാണെന്ന ആക്ഷപങ്ങളും ഉണ്ട്. വെള്ളം കയറി റോഡ് ഗതാഗതം തടസമായതിനാലാണ് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.