ഗാന്ധിനഗര്‍: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റേയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന്റേയും ജാമ്യാപേക്ഷ അഹമ്മദാബാദ് സെഷന്‍സ് കോടതി തളളി. ഇരുവരുടേയും ജാമ്യാപേക്ഷകളിലെ വാദം ജൂലൈ 21 ന് അവസാനിച്ചിരുന്നു. 26ന് വിധി പറയാന്‍ മാറ്റിവെച്ചിരുന്നെങ്കിലും ഇന്നാണ് കോടതി വിധി പറഞ്ഞത്.
2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് എസ്ഐടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്ലീന്‍ ചിറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ടീസ്ത സെതല്‍വാദും ആര്‍.ബി ശ്രീകുമാറും അറസ്റ്റിലാവുന്നത്.
കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ഉണ്ടാക്കിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ഇരുവര്‍ക്കെതിരേയും ചുമത്തിയിട്ടുണ്ട്. ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനേയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.