ഹീറോസ് ഫെസ്റ്റ് 2022

ഹീറോസ് ഫെസ്റ്റ് 2022

മിസിസ്സാഗ: ഒന്റാരിയോ  ഹീറോസ്, ഹീറോസ് ഫെസ്റ്റ് 2022 കിക്കോഫ് മീറ്റ് സംഘടിപ്പിച്ചു. ജൂലൈ 10 ഞായറാഴ്ച മിസിസ്സാഗ ലിറ്റിൽ സൗത്ത് ബിസ്ട്രോ & ഗ്രിൽ നടന്ന കിക്കോഫ് മീറ്റ്, പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം ദീപക് ആനന്ദ് ഉദ്ഘാടനം ചെയ്തു.

ഓഗസ്റ്റ് 6നു ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി പതിനൊന്നു മണി വരെ ജോൺ പോൾ 2 പോളിഷ് കൾച്ചറൽ സെന്ററിലാണ് (4300 Cawthra Rd., Mississauga Ontario L4Z TV8) ഹീറോസ് ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നത്. ഹീറോസ് ഫെസ്റ്റ് 2022 പ്രവേശനം തികച്ചും സൗജന്യമാണ്. ഒന്റാരിയോ ഹീറോസ് വെബ്സൈറ്റ് വഴിയോ ഒൻ്റാരിയോ ഹീറോസ് മൊബൈൽ ആപ്പ് വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം നാലര വരെ ഇന്റർനാഷണൽ സ്റ്റുഡന്റ്സിനും അതുപോലെ കാനഡയിലേക്കു പുതിയതായി കുടിയേറിയവർക്കുമുള്ള ഒത്തു ചേരലാണ്. സെനക്ക കോളജ്, കാത്തലിക് ക്രോസ്സ് കൾച്ചറൽ സർവീസ്, റീജിയൻ ഓഫ് പീൽ പൊലീസ്, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ടൊറൊന്റോ, സ്റ്റുഡൻറ് പെർമിറ്റ്, വർക്ക് പെർമിറ്റ് ആൻഡ് പി ആർ തുടങ്ങിയ ഇൻഫർമേഷൻ കൊടുക്കാനായി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡയിൽ നിന്നുള്ള ഒഫീഷ്യൽസ്, എന്നിവരുമായി ചേർന്നാണ് ഇന്റർനാഷണൽ സ്റ്റുഡൻസ് ആൻഡ് ന്യൂ ഇമ്മിഗ്രന്റ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.

ഹീറോസ് ഫെസ്റ്റിനോടനുബന്ധിച്ചു ജോബ് ഫെയർ, ഇമിഗ്രേഷൻ സർവീസ്, പുതിയതായി കാനഡക്ക് കുടിയേറിയവർക്കായുള്ള സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, മുതിർന്നവർക്കുള്ള സേവനങ്ങൾ, നിയമ സേവനങ്ങൾ, മാനസികാരോഗ്യ സേവനങ്ങൾ, അഡിക്ഷൻ സർവീസ്, കുട്ടികൾക്കുള്ള സേവനങ്ങൾ, ബ്ലഡ് ആൻഡ് പ്ലാസ്മ ഡൊണേഷൻ, ഹോം കെയർ സേവനം, കൂടാതെ മുപ്പതോളം മേഖലയിൽ നിന്നുള്ള പ്രൊഫെഷണൽസുമായി മീറ്റ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി ബൗളിംഗ്, മാജിക് ഷോ, ബൗൺസി കാസിൽ, ബലൂൺസ്, ഫേസ് പെയിന്റിംഗ് തുടങ്ങിയ വിനോദ പരിപാടികളും ഫുഡ് കൗണ്ടറും ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് നാലര മുതൽ രാത്രി പതിനൊന്നു വരെ കഴിഞ്ഞ രണ്ടു വർഷത്തോളം സമൂഹത്തിനായി നിസ്വാർഥ സേവനം ചെയ്ത വോളന്റിയേഴ്‌സിനെ ആദരിക്കുന്ന ചടങ്ങാണ്. നാഷണൽ വോളന്റിയർ അവാർഡിനായി ജൂലൈ 31നു മുൻപ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഒന്റാരിയോ ഹീറോസ് വെബ്സൈറ്റ് വിസിറ്റ് ചെയ്യുക.
പ്രൊഫെഷണൽ നെറ്റ് വർക്കിംഗ്, മെൻറ്റർഷിപ്, ഹൗസിങ്, ജോലി, അക്കാഡമിക് ആൻഡ് കരിയർ കൗൺസിലിംഗ്, വോളന്റിയർ സർവീസ്, പുതിയതായി കാനഡക്ക് കുടിയേറുന്നവർക്കും, കുടിയേറാൻ ആഗ്രഹിക്കുന്നവർക്കുമായി ഒന്റാരിയോ ഹീറോസ് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിട്ടുണ്ട്. അതിൻറെ പ്രകാശനവും നടതപ്പെടുന്നതാണ്. ഒന്റാരിയോ ഹീറോസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ആപ്പിൾ സ്റ്റോറിലും, ഗൂഗിൾ സ്റ്റോറിലും നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഭാഷണങ്ങൾ, സമാധാന പ്രചാരണം, കനേഡിയൻ മീഡിയ ക്ലബ്ബുമായി ചേർന്ന് വിവിധ ഡാൻസ്, മ്യൂസിക്, ഡിജെ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഹീറോസ് ഫെസ്റ്റിലേക്കുള്ള എൻട്രി തികച്ചും സൗജന്യമാണ്. എല്ലാവരേയും ഹീറോസ് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഒന്റാരിയോ ഹീറോസ് CEO പ്രവീൺ വർക്കി അറിയിച്ചു.
വിശദ വിവരങ്ങൾക്കായി പ്രവീൺ വർക്കി 647-854-0358, Dr സാന്ദീപ് ശ്രീഹർഷൻ 416 729 6651, ഷൈൻ കെ ജോസ് 403-618-6437 എന്നിവരുമായോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം. ഒന്റാരിയോ ഹീറോസ് വെബ്സൈറ്റായ www.ontarioheroes.ca അല്ലെങ്കിൽ ഒന്റാരിയോ ഹീറോസ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും ഹീറോസ് ഫെസ്റ്റ് 2022ൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://ontarioheroes.ca/heroes-fest-2022-registration/
https://ontarioheroes.ca/ontario-heroes-national-volunteer-awards-2022/
https://apps.apple.com/ca/app/ontario-heroes/id1610140826
https://chat.whatsapp.com/FKGvAPWDEiDB38XqcDDsFu


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.