ടെഹ്റാന്‍: ഇറാനിലുടനീളം ബാധിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 69 പേര്‍ മരിച്ചതായി ഇറാന്റെ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷന്‍ ഞായറാഴ്ച അറിയിച്ചു. 20,000 ഏറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. 45 പേരെ ഇപ്പോഴും കാണാനില്ലെന്നും സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ നെഷാദ് ജഹാനി പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ടെഹ്റാന്‍ പ്രവിശ്യ ഉള്‍പ്പെടെ 20 ലധികം പ്രവിശ്യകളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് അറിയിച്ചു. വിമാനത്താവളങ്ങളും പ്രധാന ഹൈവേകളും അടച്ചു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
പല പ്രവിശ്യകളിലും മഴ തുടരുമെന്ന് ഇറാനിയന്‍ കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കിയതിനാല്‍ വെള്ളപ്പൊക്കം മൂലം ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി മന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
രാജ്യത്തിന്റെ തെക്ക് ഉള്‍പ്പെടെ രണ്ടാഴ്ചയായി വലിയ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറാന്‍ പോരാടുകയാണ്. എസ്താബാന്‍ നഗരത്തിനടുത്തുള്ള റോഡ്ബാല്‍ നദിയിലെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ടതാണ് തെക്കന്‍ ഫാര്‍സ് പ്രവിശ്യയില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം.
മഴ തുടരുന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാലം തെറ്റിയുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2019 ല്‍ ഇതിനു മുന്‍പ് ഏറ്റവും വലിയ വെള്ളപ്പൊക്കം ഇറാനിലുണ്ടായത്. 70 ലധികം പേരാണ് അതില്‍ മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.