മൂന്നു മാസം മുന്‍പ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മയക്കുമരുന്ന് സംഘത്തിനൊപ്പം പിടിയില്‍; നാര്‍ക്കോട്ടിക് ജിഹാദിന് മറ്റൊരു ഇര

മൂന്നു മാസം മുന്‍പ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മയക്കുമരുന്ന് സംഘത്തിനൊപ്പം പിടിയില്‍; നാര്‍ക്കോട്ടിക് ജിഹാദിന് മറ്റൊരു ഇര

കൊച്ചി: മൂന്നു മാസം മുന്‍പ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ആലപ്പുഴ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി മയക്കുമരുന്ന് സംഘത്തോടൊപ്പം പോലീസ് പിടിയിലായ വാര്‍ത്ത സിന്യൂസ് ലൈവ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായാണ് ലക്ഷദ്വീപ് സ്വദേശികള്‍ക്കൊപ്പം യുവതിയും അറസ്റ്റിലായത്.

ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്‌മാന്‍ (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യന്‍ (23), തൃശൂര്‍ സ്വദേശി അല്‍ത്താഫ് (24) എന്നിവരാണ് നാര്‍കോട്ടിക് സെല്‍ അസി. കമ്മിഷണറുടെ കീഴിലെ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.


സോനു സെബാസ്റ്റ്യന്റെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന ലക്ഷദ്വീപ് സ്വദേശികള്‍ക്കൊപ്പം ക്രിസ്ത്യന്‍ യുവതിയും കൊച്ചിയില്‍ പിടിയിലായതിനെതുടര്‍ന്ന് നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

ഇതില്‍ പിടിയിലായ സോനു സെബാസ്റ്റ്യന്‍ ചേര്‍ത്തല എഴുപുന്നയിലെ കത്തോലിക്ക കുടുംബാംഗമാണ്. പഠനത്തില്‍ മികവ് കാട്ടിയിരുന്ന യുവതി, പിതാവ് നഷ്ടമായ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. സോനു ലൗ ജിഹാദിന്റെ ഇരയാണെന്ന ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ന്നുകഴിഞ്ഞു.

മൂന്നു മാസം മുന്‍പാണ് സോനുവും മുഹമ്മദ് അജ്നാസ് എന്ന യുവാവും ആലപ്പുഴ എരമല്ലൂര്‍ രജിസ്റ്റര്‍ ഓഫിസില്‍ വച്ച് വിവാഹിതരായത്. എന്നാല്‍ ഇന്നലെ കലൂരില്‍ പോലീസ് പിടികൂടിയ സംഘത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് ഇല്ലാത്തത് സംശയങ്ങള്‍ ജനിപ്പിക്കുന്നു.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ സജീവമാകുന്നതിന്റെ തെളിവുകളാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമാകുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന നിലയിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദിന്റെ ഇരയാക്കുന്നതായി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്‍പ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശ്വാസികളായ മാതാപിതാക്കള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ സഭ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യമാകുന്നതിന്റെ തെളിവാണ് കൊച്ചിയില്‍ നടന്ന സംഭവമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു. മതം മാറുന്ന ക്രിസ്ത്യന്‍ - ഹൈന്ദവ പെണ്‍കുട്ടികളെ മയക്ക് മരുന്ന് വ്യാപാരത്തിനും പിന്നീട് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കും ഉപയോഗിക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.