മഴക്കെടുതി അതിജീവിച്ച് ദുരിതബാധിതർ, ജീവിതം സാധാരണ നിലയിലേക്കെന്ന് ആഭ്യന്തരമന്ത്രാലയം

മഴക്കെടുതി അതിജീവിച്ച് ദുരിതബാധിതർ, ജീവിതം സാധാരണ നിലയിലേക്കെന്ന് ആഭ്യന്തരമന്ത്രാലയം

ഫുജൈറ: മഴക്കെടുതി നാശം വിതച്ച എമിറേറ്റുകളിലെ ജനജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചുവന്നുവെന്ന് ആഭ്യന്തരമന്ത്രാലയം. ഗതാഗതമുള്‍പ്പടെ വിവിധ മേഖലയില്‍ അനുഭവപ്പെട്ട തടസ്സങ്ങളൊക്കെ നീക്കിയിട്ടുണ്ട്. റോഡുകളിലെ ഗതാഗതം സാധാരണ രീതിയിലേക്ക് മടങ്ങിയെത്തിയെന്നും ബ്രിഗേഡിയർ ജനറല്‍ ഡോ അലി സാലെം അല്‍ തുണാജി ട്വിറ്റർ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ വാരമുണ്ടായ മഴയില്‍ വിവിധ സ്ഥലങ്ങളില്‍ വെളളം കയറിയിരുന്നു. നൂറുകണക്കിന് പേരാണ് വീടും സ്ഥാപനങ്ങളും വിട്ട് ഹോട്ടലുകളിലും ബന്ധുവീടുകളിലും അഭയം തേടിയത്. നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. 5 പാകിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെ 7 പേർക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് വിവിധ ഇടങ്ങളില്‍ ശുചീകരണ പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും നടത്തിയതെന്നും തുണാജി വ്യക്തമാക്കി. 

ജീവന്‍ രക്ഷിക്കുകയെന്നുളളതിനായിരുന്നു പ്രഥമ പരിഗണന നല‍്കിയത്. റോഡുകളിലെ തടസ്സങ്ങള്‍ മാറ്റി സുരക്ഷിതമാക്കുകയെന്നുളളതും വളരെ വേഗത്തില്‍ നടത്തനായെന്നും അദ്ദേഹം പറഞ്ഞു.4816 സന്നദ്ധഅംഗങ്ങളും 1198 പട്രോള്‍ വാഹനങ്ങളും പ്രവർത്തനങ്ങളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം അറയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.