സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക്: മലയാളി യുവാവ് ഹരിയാനയില്‍ ട്രക്കിടിച്ചു മരിച്ചു

സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക്: മലയാളി യുവാവ് ഹരിയാനയില്‍ ട്രക്കിടിച്ചു മരിച്ചു

തിരുവനന്തപുരം: സ്‌കേറ്റിങ് താരം വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശി അനസ് ഹജാസ് ട്രക്കിടിച്ചു മരിച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സ്‌കേറ്റ്‌ബോര്‍ഡില്‍ യാത്ര ചെയ്യുക എന്ന ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായുള്ള യാത്രയില്‍ ഹരിയാനയില്‍ വച്ചാണ് അനസ് അപകടത്തില്‍പ്പെട്ടത്.

പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലുള്ള പച്ച്ഗുള ജില്ലയിലെ കല്‍ക്കാ ഹോസ്പിറ്റലിലാണ് മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. അനസിന്റെ ഫോണിലേയ്ക്ക് വിളിച്ച സുഹൃത്തിനാണ് ആശുപത്രിയില്‍ നിന്ന് മരണ വിവരം ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു.

2022 മെയ് 29ന് കന്യാകുമാരിയില്‍ നിന്ന് അനസ് ഹിജാസ് ഒറ്റയ്ക്കായിരുന്നു യാത്ര ആരംഭിച്ചത്. മധുരൈ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഹരിയാനയിലെ ബഞ്ചാരിയില്‍ എത്തിയെന്നും, 813 കിലോമീറ്റര്‍ താണ്ടിയാല്‍ കാശ്മീരിലെത്തുമെന്നും അനസ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദുരന്ത വാര്‍ത്ത എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.