വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം വടക്ക് ഭാഗത്തായുള്ള ഒരു പാര്‍ക്കില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഇന്നലെ വൈകുന്നേരം 6.50 ഓടെ വൈറ്റ് ഹൗസില്‍ നിന്ന് പെന്‍സില്‍വാനിയ അവന്യൂവിനു കുറുകെയുള്ള ലഫായെറ്റ് സ്‌ക്വയറില്‍ വിശ്രമിക്കുകയായിരുന്ന രണ്ട് പുരുഷന്മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് ഇടിമിന്നലേറ്റത്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ഡിസി ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിറ്റോ മാഗിയോലോ പറഞ്ഞു. '
ശക്തമായ കാറ്റ് വിശിയപ്പോള്‍ അഭയം തേടി ഒരു മരത്തിന് ചുവട്ടില്‍ നില്‍ക്കവേയാണ് നാല് പേര്‍ക്കും മിന്നലേറ്റത്. സീക്രട്ട് സര്‍വീസ് ഏജന്റുമാരും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പാര്‍ക്ക് പോലീസും സ്ഥലത്ത് ഉണ്ടായിരുന്നതിനാല്‍ പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചെന്നും വിറ്റോ മാഗിയോലോ പറഞ്ഞു.
90 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലായിരുന്നു ഇന്നലെ ഡിസിയിലെ താപനില. ശക്തമായ കൊടുങ്കാറ്റിനും അപകടകരമായ ഇടിമിന്നലിനും മുന്നറിയിപ്പ് നേരത്തെ വാഷിങ്ടണ്‍ പ്രാദേശിക ഭരണകൂടം നല്‍കിയിരുന്നു. 2006 മുതല്‍ 444 മിന്നല്‍ അപകട മരണങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്കനുസരിച്ച് 2022 ല്‍ രാജ്യത്ത് ഇതുവരെ ഉണ്ടായ മിന്നലാക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.