കാട്ടുതീ; ടെക്‌സാസില്‍ 1,586 ഏക്കര്‍ പ്രദേശം കത്തിനശിച്ചു

കാട്ടുതീ; ടെക്‌സാസില്‍ 1,586 ഏക്കര്‍ പ്രദേശം കത്തിനശിച്ചു

ടെക്‌സസ്: കടുത്ത ചുടിനെ തുടര്‍ന്ന് അമേരിക്കയുടെ വനമേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ടെക്‌സാസിലാകെ 1,586 ഏക്കര്‍ പ്രദേശം അഗ്നിക്കിരയാക്കിയെന്ന് അധികൃതര്‍. ബുധനാഴ്ച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കാട്ടു തീ ഭീഷണി പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

ടെക്‌സാസില്‍ 28 പ്രദേശങ്ങളിലാണ് കാട്ടു തീ പടര്‍ന്നത്. ഹെയ്‌സ് കൗണ്ടിയില്‍ 800 ഏക്കറും ഹുഡ് കൗണ്ടി 467 ഏക്കറും മിലം കൗണ്ടിയില്‍ 120 ഏക്കറും കത്തി നശിച്ചു. ഈസ്റ്റ് ടെക്സാസില്‍ 101 ഏക്കറും കത്തിനശിച്ചു. ടെക്സാസിലെ 224 കൗണ്ടികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അഗ്‌നിശമന സേനാംഗങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.