അവക്കാഡോ കേരളത്തിന്റെ പ്രധാന വാണിജ്യ വിള ആക്കാം : ഡോ. സാബു തോമസ് അവക്കാഡോ ഗവേഷണ കേന്ദ്രത്തിനു തുടക്കം കുറിച്ചു

അവക്കാഡോ  കേരളത്തിന്റെ പ്രധാന വാണിജ്യ വിള ആക്കാം : ഡോ. സാബു തോമസ്  അവക്കാഡോ ഗവേഷണ കേന്ദ്രത്തിനു തുടക്കം കുറിച്ചു

കോട്ടയം : അവക്കാഡോ  ഉൾപ്പെടെയുള്ള എക്സോട്ടിക് ഫ്രൂട്ട്സ്  കേരളത്തിന്റെ പ്രധാന വാണിജ്യവിള ആക്കേണ്ടത് കാർഷിക മേഖലയുടെ നിലനിൽപ്പിനു  അത്യന്താപേക്ഷിതമാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്. ഫ്രൂട്ട്സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും സംയുക്തമായി അടിമാലിയിൽ ആരംഭം കുറിക്കുന്ന അവക്കാഡോ ഗവേഷണ കേന്ദ്രത്തിന്റെ ധാരണാപത്രം യൂണിവേഴ്സിറ്റിയിൽ  ഒപ്പിടുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ കേരളത്തിന്റ പ്രധാന ക്യഷികൾ പ്രതിസന്ധി നേരിടുന്നതിനാൽ കർഷകർ എക്സോട്ടിക് ഫ്രൂട്ട്സ് ക്യഷിയിലേക്ക്  മുന്നിട്ടിറങ്ങണം.         വിവിധ രാജ്യങ്ങളിലെ കർഷക സ്നേഹികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി എക്സോട്ടിക് ഫ്രൂട്ട്സ് ക്യഷികളെ പ്രോത്സാഹിപ്പിക്കുവാനും വിദേശത്തേക്ക് കയറ്റുമതി ചെയ്യുവാനും നൽകുന്ന പ്രവർത്തനം ശ്‌ളാഹനീയമാണ്.  ഏറ്റവും മേന്മയുള്ള അവക്കാഡോ ഫ്രൂട്സ് ഉത്പാദിപ്പിക്കുവാൻ കർഷകർക്ക് വേണ്ട എല്ലാ സഹായവും എം ജി യൂണിവേഴ്സിറ്റിയുടെ ഗവേഷണ വിഭാഗത്തിന്റെ  സഹായത്തോടെ ഉണ്ടാകുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. 


മഹാത്മാഗാന്ധി  യൂണിവേഴ്‌സിറ്റിക്ക് വേണ്ടി രജിസ്ട്രാർ പ്രകാശ് കുമാറും ഫ്രൂട്ട്സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് വേണ്ടി ചെയർമാൻ  അഡ്വ. ബിജു പറയന്നിലവും ഗവേഷണ സംരംഭത്തിന്റെ ധാരണാപത്രത്തിൽ ഒപ്പു വെച്ചു.


അവക്കാഡോ, റംബുട്ടാൻ, മാങ്കോസ്റ്റീൻ, ഫാഷൻ ഫ്രൂട്ട്  തുടങ്ങിയ ഫ്രൂട്ട്സ് കൃഷിക്ക് കർഷകരെ പ്രോത്സാഹിപ്പിക്കും. എക്സോട്ടിക്ക് ഫ്രൂട്ട്സുകൾക്ക്  വിലസ്ഥിരത ഉറപ്പുവരുത്തുവാൻ  ഫ്രൂട്ട്സ് വാലി കമ്പനിയുടെ നേത്യത്വത്തിൽ  ഫ്രൂട്ട്സുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, മൂല്യ വർദ്ധിത ഉത്പന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിനും  കമ്പനി നേത്യത്വം നൽകുമെന്നും അഡ്വ. ബിജു പറയന്നിലം പറഞ്ഞു .


യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഫിനാൻസ് ഓഫീസർ ബിജു മാത്യു, സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടർ ഡോ ജിഷ എം. എസ്.,     സ്‌കൂൾ ഓഫ് ബയോസയൻസ് പ്രൊഫസ്സർ ഡോ. ജെ ജി റേ, ഐ.ക്യു.എ.സി.  ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ലിനു മാത്യു, ഫ്രൂട്ട്സ് വാലി കമ്പനിയെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ജോസഫ് ദുബായ്, വർഗീസ് തമ്പി  ആഫ്രിക്ക, ജോസഫ് മാത്യു സിംഗപ്പൂർ, ജോയ് ഇലവത്തിങ്കൽ  ഖത്തർ, ജോസി കൊച്ചുകുടി, ചിന്തു ജോസ്, അഞ്ജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.