കുമരകം: ടെറസില്‍ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി റോഡിലേക്കു വീണു മരിച്ചു. ഇടുക്കി ചെറുതോണി സ്വദേശി അമല്‍ (24) ആണ് മരിച്ചത്. കുമരകം ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് അമല്‍ താഴേക്ക് വീണത്. സൂരി ഹോട്ടലിലെ ജീവനക്കാരനാണ് അമല്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു അപകടം. ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു അമല്‍. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തി. എന്നാല്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വൈദ്യുതക്കമ്പിയിലും കടയുടെ ബോര്‍ഡിലും തട്ടിയാണ് അമല്‍ റോഡിലേക്കു വീണത്. ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി നോക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു അമല്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.