എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് ബി. മണികണ്ഠന്‍; ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളി

എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് ബി. മണികണ്ഠന്‍; ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളി

ന്യൂഡല്‍ഹി: കോട്ടയം സ്വദേശി ബി മണികണ്ഠന്‍ വ്യോമസേനയുടെ പുതിയ എയര്‍ മാര്‍ഷലാകും. നിലവില്‍ എയര്‍ വൈസ് മാര്‍ഷലായ മണികണ്ഠന്‍ ന്യൂഡല്‍ഹി ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് (എസിഐഡിഎസ്) ആയി പ്രവര്‍ത്തിക്കുകയാണ്.

കഴക്കൂട്ടം സൈനിക് സ്‌കൂളിലും പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലെ എല്‍ടിടിഇക്കെതിരായ ഓപ്പറേഷന്‍ പവനിലും സിയാച്ചിനിലെ ഓപ്പറേഷന്‍ മേഘ്ദൂതിലും പങ്കെടുത്തിട്ടുണ്ട്. കോംഗോയില്‍ യു.എന്‍ ദൗത്യസേനയിലും അംഗമായി. 2006ല്‍ വായുസേനാ മെഡലും 2017ല്‍ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.

റിട്ട. അധ്യാപകന്‍ കോട്ടയം തിരുവാര്‍പ്പ് രേവതിയില്‍ എം.ആര്‍ ബാലകൃഷ്ണപിള്ളയുടെയും പൂന്തോട്ടത്തില്‍ പി.കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) നിര്‍മല മണികണ്ഠനാണ് ഭാര്യ. മക്കള്‍: അസ്ത്രിത് മണികണ്ഠന്‍, അഭിശ്രീ മണികണ്ഠന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.