സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; രാജ്യം അതീവ സുരക്ഷയില്‍

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; രാജ്യം അതീവ സുരക്ഷയില്‍

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളില്‍. ചെങ്കോട്ട പ്രധാന വേദിയായ ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ട അടക്കം കനത്ത സുരക്ഷയിലാണ്.

രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ്. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ്, ചെങ്കോട്ട എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പഴുതടച്ച സുരക്ഷയിലാണ് ഡല്‍ഹിയും മറ്റു പ്രധാന നഗരങ്ങളും. ഡല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കഴിഞ്ഞു. ചെങ്കോട്ട പരിസരത്ത് വാഹന ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാധുനിക ക്യാമറകളാണ് നിരീക്ഷണത്തിന് സ്ഥാപിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി. അതേസമയം ഹര്‍ ഘര്‍ തിരംഗ പ്രചാരണം ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ റാലികള്‍ ഇന്നും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.