കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: സോളര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എംപിയെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2012 മേയില്‍ ആണ് സംഭവം. അന്ന് മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി.

വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍നിന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി.

തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. സമാനമായ പരാതിയില്‍ ഹൈബി ഈഡന്‍ എംപി കുറ്റക്കാരനല്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.