ന്യൂഡല്‍ഹി: ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും. വൈദ്യുത മേഖലയില്‍ സുപ്രധാന നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ചട്ടഭേദഗതിക്കു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2005 ലെ വൈദ്യുതി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഇതിന്റെ കരടിന്മേല്‍ ഊര്‍ജമന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
പുതിയ നിയമം വന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സ്വയം സാധിക്കും. സര്‍ക്കാരിന്റെയോ റെഗുലേറ്ററി കമ്മീഷനുകളുടെയോ അനുമതി ആവശ്യമായി വരില്ല. ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്, പ്രസരണ ചാര്‍ജ് എന്നിവയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് ഓരോ മാസവും നിരക്കു വര്‍ധിപ്പിക്കാന്‍ ഇതിലൂടെ വിതരണക്കമ്പനികള്‍ക്ക് അവസരമൊരുങ്ങും. ഇതു കണക്കാക്കാന്‍ പ്രത്യേക ഫോര്‍മുല നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വൈദ്യുതി വിതരണ കമ്പനികളും നഷ്ടത്തിലാണ്. ഓരോ ദിവസം ചെല്ലുന്തോറും നഷ്ടം കൂടിവരുകയാണ്. ഇതാണ് മാറ്റത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.
വൈദ്യുതി പുറത്തു നിന്നു വാങ്ങുന്നതിന്റെ നിരക്കിലും ഇന്ധനച്ചെലവിലും വര്‍ധനയുണ്ടാകുന്നതിന്റെ ഭാരം വിതരണക്കമ്പനികളുടെ മേല്‍ വരാതിരിക്കാനാണു കേന്ദ്രനീക്കം. ഫ്യൂവല്‍ ആന്‍ഡ് പവര്‍ പര്‍ച്ചേസ് അഡ്ജസ്റ്റ്‌മെന്റ് സര്‍ചാര്‍ജ് എന്ന പേരിലായിരിക്കും അധിക തുക ഈടാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.